പോയ ഇടവപ്പാതിയിലെ ആദ്യത്തെ മഴ..
മഴയുടെ നാദമന്നാദ്യമായ്
ശോകാർദ്ദ്രമായ് തോന്നി..
ജാലകവെളിയിൽ ഇറ്റിറ്റുവീണു
മഴത്തുള്ളികൾ സാന്ദ്രമായ്..
കണ്ണുകൾ ഈറനായ്
എന്തിനെന്നില്ലതെ..
ഹൃത്തിൽ വിതുമ്പുന്ന
വികാരങ്ങളുണർന്നു..
പ്രണയശൂന്യമെൻ മനസ്സിലന്നേതൊ
മൃദുമധുകണങ്ങളുതിർന്നുവീണൂ..
സ്മൃതിയുടെ ചില്ലയിലെ ആ സന്ധ്യയിൽ
എന്നുള്ളിൽ നിറഞ്ഞു സംഗീതവും..
ആ മഴയെയോർക്കുമ്പോൾ
അറിയുന്നു ഞാൻ;
എന്റെ സഹയാത്രികനാം കൂട്ടുകാരാ,
അന്നോളം ഞാൻ നിന്നെ
പ്രണയിച്ചിരുന്നില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ