ആരാണുനീയെന്നറിയില്ലയെങ്കിലും
കാത്തിരിയ്ക്കുന്നു ഞാൻ ഏറെനാളായ് നിന്നെ..
ഭ്രാന്തമാണെന്റെ കിനാവുകളെങ്കിലും
അതിലേതിലുമുണ്ടു നീയൊരജ്ഞാതനായ്..
ഞാൻ തനിച്ചാവുന്നയുച്ചനേരങ്ങളിൽ
നീയെരിയുന്നു മനസ്സിലൊരു കനലായ്..
പിന്നിരുൾ വീഴുമെൻ ഏകാന്തതകളിൽ
നിന്നോർമ്മയെത്തുന്നു ഏറെയാശ്വാസമായ്..
ഇന്നുമപരിചിതൻ നീയെനിയ്ക്കെങ്കിലും
എന്നിൽ പൂവിട്ട പ്രതീക്ഷകൾ നിനക്കായ്..
കനവിന്റെ നിറമുള്ള താഴ്‌വാരങ്ങളിലും
ഞാൻ തേടിയലയുന്നു നിന്നെ മാത്രം..
ഇഷ്ട്ടമായി-ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി..
മറുപടിഇല്ലാതാക്കൂ